May 5, 2026

കെ ആര്‍ എഫ് എ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0
site-psd-442
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി : വ്യാപാരികളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ വ്യാപാര സ്ഥാപനങ്ങളുടെ വര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെ ആര്‍ എഫ് എ വയനാട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.വയനാട് ജില്ല സെക്രട്ടറിയും കെ ആര്‍ എഫ് എ ഉപദേശക സമിതി അംഗമായ അബ്ദുല്‍ ഖാദര്‍ വടുവഞ്ചാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ ഉപദേശക സമിതി അംഗമായ കെ മുഹമ്മദ് ആസിഫ് മുഖ്യപ്രഭാഷണം നടത്തി.കെ ആര്‍ എഫ് എ വയനാട് ജില്ലാ പ്രസിഡന്റ് കെ സി അന്‍വര്‍ അധ്യക്ഷനായി.

ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പുതിയ കെട്ടിടങ്ങളും പുതിയ വ്യാപാരസ്ഥാപനങ്ങളും വര്‍ദ്ധിച്ചു വരികയാണ് നിലവില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് തൊഴില്‍ നഷ്ടം വരുത്തുകയാണ്. ജനങ്ങളുടെ ആവശ്യത്തിലും കൂടുതലാണ് കടകളുടെ വര്‍ദ്ധനവ് അതിനാല്‍ നിയമനിര്‍മാണത്തിലൂടെ പുതിയ കടകളുടെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും കൂടാതെ അനധികൃത കച്ചവടം താല്‍ക്കാലിക കടകള്‍ വഴിയോരക്കച്ചവടം വാഹനങ്ങളിലുള്ള കച്ചവടം എന്നിവയും ഗവണ്‍മെന്റ് നിയന്ത്രിക്കണമെന്ന് ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു…
മുണ്ടക്കയം ചൂരല്‍മല ദുരന്തത്തില്‍ ഒരാണ്ട് തികയുന്ന വേളയില്‍ മരണപ്പെട്ടവരെ യോഗത്തില്‍ അനുസ്മരിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ് സ്വാഗതം പറഞ്ഞു.എം ആര്‍ സുരേഷ് ബാബു കേണിച്ചിറ,ഷബീര്‍ ജാസ്,അബൂബക്കര്‍ മീനങ്ങാടി,സുധീഷ് പടിഞ്ഞാറത്തറ,ഷമീര്‍ അമ്പലവയല്‍,
അഷ്‌റഫ് പനമരം തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *