ചൂരല്‍മല ദുരന്തം അനുസ്മരണത്തില്‍ നിന്ന് വ്യാപാര മേഖലയെ ഒഴിവാക്കിയത് അംഗീകരിക്കാനാവല്ല
കല്‍പ്പറ്റ :മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക അനുസ്മരണ പരിപാടികളില്‍ നിന്ന് വ്യാപാര മേഖലയെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് വ്യാപാര സംഘടനകള്‍. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും കഴിഞ്ഞ ദിവസം നടത്തിയ അനുസ്മരണ പരിപാടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെയും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനെയും പങ്കെടുപ്പിക്കാത്ത നടപടിയില്‍ ഏകോപനസമിതിയും കെ എച്ച്ആര്‍ എ യും പ്രതിഷേധം രേഖപ്പെടുത്തി.വാര്‍ത്താസമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍.ടി. ജോയി, ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍, ഹോട്ടല്‍ റെസ്റ്റോറന്റ് അസ്സോസിയേഷന്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ, ജില്ലാ സെക്രട്ടറി യു.സുബൈര്‍,ഇ.ഹൈദ്രൂ, അഷ്‌റഫ് കൊട്ടാരം എന്നിവര്‍പങ്കെടുത്തു.
ദുരന്തമുണ്ടായതിന് ശേഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സഹായങ്ങളാണ് ഇരു സംഘടനകളും അവിടെ ചെയ്തത്. രണ്ട് മാസത്തോളം മേപ്പാടിയില്‍ ക്യാമ്പ് ഓഫീസ് തുറന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും, മന്ത്രിസഭ ഉപസമിതിയുടെകൂടെ നിര്‍ദ്ദേശപ്രകാരം ചൂരല്‍മല റോഡില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ഒരു മാസത്തിലധികം പ്രവര്‍ത്തിപ്പിച്ച്, ഉദ്യോഗസ്ഥര്‍ക്കും, സേനാ വിഭാഗങ്ങള്‍ക്കും, ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും അടക്കം മൂന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചതും കെ.എച്ച് ആര്‍ എയും ഏകോപന സമിതിയുമാണ്. ദുരന്തമുണ്ടായ സമയം മുതല്‍ ദുരന്തമുഖത്ത് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്ന വലിയ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തിയത് ശരിയായ നടപടി അല്ല. സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും വ്യാപാരി സംഘടനകളെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുന്നത് പ്രതിക്ഷേധാര്‍ഹമാണ്. ഇതിന് മുമ്പും ഇത്തരം അനുഭവം ഉണ്ടായപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയുംശ്രദ്ധയില്‍പ്പെടുത്തിയതാണെങ്കിലും തുടര്‍ച്ചയായി തഴയപ്പെടുന്ന അവസ്ഥ അംഗീകരിക്കാനാവില്ല. ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളില്‍ വേണ്ടുന്ന സഹായങ്ങള്‍ എപ്പോഴും ചെയ്തു കൊടുക്കുന്ന വ്യാപാരി സംഘടനകളെ ഒഴിവാക്കുന്നത് ബോധപൂര്‍വ്വം ആണ്. ഇതിന് ജനപ്രതിനിധികളും കൂട്ട് നില്‍ക്കുന്നതായി സംശയിക്കുന്നു.
ദുരന്തത്തിനരകളായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തെ
വ്യാപാരി സമൂഹത്തിന്റെ പുരരധിവാസത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്ന് ഏകോപനസമിതി സര്‍ക്കാരിനോടും ജില്ലാ ഭരണകൂടത്തോടും നിരന്തരം അഭ്യര്‍ഥിച്ചിട്ടും ഇത് വരെ നല്‍കിയിട്ടില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദുരന്തത്തിനിരയായ വ്യാപാരികള്‍ക്ക് മാത്രമായി രണ്ടരക്കോടിയോളം രൂപ വിതരണം ചെയ്തു കഴിഞ്ഞു. മാസങ്ങളോളം ലക്ഷക്കണക്കിന് പേര്‍ക്ക് കൃത്യമായി മൂന്ന് നേരം ഭക്ഷണം സൗജന്യമായിവിതരണം ചെയ്ത ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സേവന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടതാണ്. ഏകോപന സമിതിയാണ് തുടക്കം മുതല്‍ ആവശ്യമായ എല്ലാ സാധനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്കടക്കം എത്തിച്ച് നല്‍കിയത്. ദുരന്ത ബാധിതര്‍ക്ക് ഭക്ഷ്യകിറ്റുകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും തുടങ്ങി കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് നടത്തിയത്. ഇങ്ങനെയൊക്കെ ചെയ്തിട്ടും അനുസ്മരണ പരിപാടികളില്‍ ഇരു സംഘടനകളെയും വിളിക്കാത്ത അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.





Leave a Reply