April 16, 2026

യുവാവ് മെത്തഫിറ്റമിനുമായി പിടിയില്‍: മുന്‍പും ലഹരിക്കേസുകളില്‍ പ്രതി

0
site-psd-13
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വെച്ച് 9.25 ഗ്രാം മെത്തഫിറ്റമിനുമായി കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി കെ വേണുഗോപാല്‍ (32) പിടിയില്‍. കല്‍പ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട വേണുഗോപാലിനെ പരിശോധിച്ചപ്പോഴാണ് പാന്റിന്റെ വലതു പോക്കറ്റില്‍ നിന്ന് മെത്തഫിറ്റമിന്‍ കണ്ടെടുത്തത്. ഇയാള്‍ മുന്‍പും നിരവധി ലഹരിക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കല്‍പ്പറ്റ സ്റ്റേഷനിലും മാനന്തവാടി, കല്‍പ്പറ്റ എക്‌സൈസിലും ഇയാള്‍ക്കെതിരെ ലഹരിക്കേസുകള്‍ നിലവിലുണ്ട്.

കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *