May 25, 2026

കഞ്ചാവുമായി യുവാവ് പിടിയില്‍

0
site-psd-15
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: കാവുമന്ദം മുക്രി വീട്ടില്‍ എം. എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഉണ്ണിപ്പാറ ജംങ്ഷനില്‍ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതില്‍ കയ്യില്‍ സൂക്ഷിച്ച കവറില്‍ നിന്നും 899.975 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പടിഞ്ഞാറത്തറ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വി.വി അജീഷ്, ഹരികൃഷ്ണന്‍, എ.എസ്.ഐ ടി. അബ്ദുള്‍ ബഷീര്‍, സി.പി.ഓ രജീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *