April 16, 2026

എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം പ്രതിഷേധ ജ്വാല ആഗസ്റ്റ് 3ന്

0
site-psd-17
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:കന്യാസ്ത്രീകള്‍ക്ക് നീതിലഭിക്കുവാനും ഇനിയൊരു അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടും ആഗസ്റ്റ് 3 ന് വൈകിട്ട് 6 മണിക്ക് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി ഗാന്ധിപ്പാര്‍ക്കിലേക്ക് മാനന്തവാടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല’ എന്ന പേരില്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തും.മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തില്‍ നിന്ന് ആരംഭിയ്ക്കുന്ന റാലിമാനന്തവാടി രൂപതാ സഹായമെത്രാന്‍ അലക്സ് താരാമംഗലം പിതാവ് ഫ്ലാഗ് ഓഫ് ചെയ്യും.

തുടര്‍ന്ന് ഗാന്ധി പാര്‍ക്കില്‍ പ്രതിഷേധ ജ്വാല തെളിക്കും. മിജാര്‍ക്ക് ഏഷ്യന്‍ പ്രതിനിധി ജോസ് പള്ളത്ത് മുഖ്യപ്രഭാഷണം നടത്തും.

 

എല്ലാ വിശ്വാസികളെയും അഭ്യുദയകാംക്ഷിളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്യുമെനിയ്ക്കല്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് ഫാ. വില്യം രാജന്‍, വൈസ് പ്രസിഡന്റ് ഫാ. സോണി വാഴകാട്ട്, ഫാ. കോശി ജോര്‍ജ്, ജോ. സെക്രട്ടറി കെ.എം. ഷിനോജ്, ട്രഷറര്‍ എം.കെ. പാപ്പച്ചന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ റോജസ് മാര്‍ട്ടിന്‍ എന്നിവര്‍ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *