November 10, 2026

മാനന്തവാടിയിൽ പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ നിർമ്മാണം: തറക്കല്ലിടൽ 9-ന്; സ്വാഗതസംഘ യോഗം ചേർന്നു

0
IMG-20261106-WA0231
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിൽ പുതുതായി നിർമ്മിക്കുന്ന പോലീസ് സ്റ്റേഷൻ്റെയും ഫയർ സ്റ്റേഷൻ്റെയും തറക്കല്ലിടൽ ചടങ്ങിൻ്റെ ഉദ്ഘാടനം ഈ മാസം 9-ന് ആഭ്യന്തന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും. ഇതിനോടനുബന്ധിച്ചുള്ള സ്വാഗതസംഘ യോഗം മാനന്തവാടി നഗരസഭ കോൺഫ്രൻസ് ഹാളിൽ ചേർന്നു. ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.എസ്.പി ബി. കാർത്തിക്, ജില്ലാ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ മുസ വടക്കേടത്ത്, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, മാനന്തവാടി എസ്.എച്ച്.ഒ എം.വി. ബിജു, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *