ആസ്വാദനക്കുറിപ്പ് മത്സരം; സമ്മാനങ്ങള്‍ വിതരണം ചെയ്തു
എക്‌സൈസ് വിമുക്തി മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ആസ്വാദനക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജിയാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അകറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം. ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ആസ്പദമാക്കിയായിരുന്നു ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്.
കല്‍പ്പറ്റ എസ്‌കെഎംജെ എച്ച്എസ്എസ് വിദ്യാര്‍ത്ഥിനി എസ് ദീപ്തി ശ്രേയ ഒന്നാം സമ്മാനം നേടി. വാളാട് ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥി ജെ ദില്‍നാഥ് രണ്ടാം സമ്മാനവും, കോളേരി ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥി സി എസ് അഭിനന്ദ് മൂന്നാം സമ്മാനവും കരസ്ഥമാക്കി. സിവില്‍ എക്‌സൈസ് ഓഫീസര്‍ വി പി വജീഷ്, എസ്‌കെഎംജെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം വിവേകാനന്ദന്‍, വിമുക്തി ക്ലബ്ബ് ഇന്‍ ചാര്‍ജ് എ ഡി പ്രവീണ്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ സി സജിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply