April 16, 2026

കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
site-psd-25
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍:മലയാളികളായ കന്യാസ്ത്രീകളെ ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല മുട്ടില്‍ ടൗണില്‍ നടത്തി.മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ജോയ് തൊട്ടിത്തറ പ്രതിഷേധയോഗം ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് കുഞ്ഞമ്മദ് അധ്യക്ഷനായി.പ്രേതിഷേധ യോഗത്തില്‍ ഉഷ തമ്പി മുഖ്യ പ്രഭാഷണം നടത്തി.

ഛത്തീസ്ഗഡില്‍ വച്ച് മതപരിവര്‍ത്തനവും മനുഷ്യ കടത്തും ആരോപിച്ച് ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ ജനകീയ വിചാരണ ചെയ്തും സ്വാധീനിച്ചും രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലില്‍ അടച്ചതില്‍ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായിമയെയും, ഭീകരതയെയും മൗലിക അവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുവാനും ഇനിയൊരു അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടുമെന്നും ഉദ്ഘാടനത്തില്‍ അദ്ദേഹം പറഞ്ഞു.

 

എം. ഒ. ദേവസ്യ, ഫൈസല്‍ പാപ്പിന, സുന്ദര്‍ രാജ് എടപ്പെട്ടി, ഷിജു ഗോപാലന്‍, കെ പത്മനാഭന്‍, ശശി പന്നിക്കുഴി, സജി മണ്ഡലത്തില്‍,രവീന്ദ്രന്‍ മാണ്ടാട്,നിഷ സുധാകരന്‍, സുനില്‍ മുട്ടില്‍, വിനായക്, വര്‍ക്കി പാലാറ്റില്‍, ബാബു വി. ജെ, ജയിംസ് മലിയാരം, എന്‍. ടി. ഫൈസല്‍, അന്ദ്രു പരിയാരം, ഗോപന്‍ കുംബ്ലാട്, സുധീഷ് കുമാര്‍,അഖില്‍.കെ, ലിറാര്‍, എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *