എസ്പിസി ദിനാചരണം; ചാരിറ്റി പ്രവര്‍ത്തനവുമായി പനമരം കുട്ടി പോലീസ്
പനമരം: ആഗസ്ത് 2 എസ്പിസി ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആദ്യമായി ചാരിറ്റി പ്രവര്‍ത്തനം സംഘടിപ്പിച്ചു. പനമരം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിത്യേന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം എത്തിച്ച് നല്‍കുന്ന സിഎച്ച് സെന്റിറിന് ഒരു മാസത്തെ അരി നല്‍കി കൊണ്ടാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി സീനിയര്‍ അസിസ്റ്റന്‍് ബിനു ടോംസ്,ഹെഡ്മിസ്ട്രസ് ഷീജ ജയിംസ്, സീനിയര്‍ അസിസിസ്റ്റന്റ് സ്മിത,കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ റഹീം,പനമരം സി എച്ച് സെന്റര്‍ ചെയര്‍മാന്‍ സാലിം കോവ,കണ്‍വീനര്‍ ഹാരിസ്,തോട്ടുങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply