April 16, 2026

എസ്പിസി ദിനാചരണം വിളംബര ജാഥയുമായി കുട്ടി പോലീസ്

0
site-psd-28
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: ആഗസ്റ്റ് 2 ന് 15ാം ദിനാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. സ്‌കൂളില്‍ നിന്നാരംഭിച്ച വിളംബര ജാഥ വയനാട് DEO ഡിഇഒ സി വി മന്‍മോഹന്‍ കെഎഎസ് ഫ്‌ളാഗ് ഓഫ് ചെയ്തു. എസ് പി സി യുടെ പ്രാധാന്യം സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മനസിലാക്കി കൊടുക്കുവാനും എസ്പിസി കേഡറ്റുകളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും , തങ്ങളിലൂടെയാണ് ടജഇ എന്താണ് എന്ന് സ്‌കൂള്‍ തിരിച്ചറിയുന്നതെന്ന ബോധം കേഡറ്റുകളില്‍ പോസറ്റീവ് എനര്‍ജി നിറയ്ക്കാനും കേഡറ്റുകളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാക്കുവാനും ഈ പ്രവര്‍ത്തനം മുതല്‍ കൂട്ടാകും.ചടങ്ങില്‍ ഹെഡ്മിസ്ട്രസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *