സ്‌കൂള്‍ ജാഗ്രത സമിതി യോഗം ചേര്‍ന്നു
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജാഗ്രത സമിതി യോഗം ചേര്‍ന്നു.സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി വി സജീവന്‍ അധ്യക്ഷനായി.കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍ സ്‌കൂള്‍ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലത്തീഫ് മേമാടന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി പങ്കെടുത്ത റഷീദ് മേമാടന്‍,ഉണ്ണിക്കൃഷ്ണന്‍ ചീക്കല്ലൂര്‍,സുരേഷ് ബാബു,മൊയ്തൂട്ടി എന്നിവര്‍ അതാത് സംഘടനകളുടെ പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചു.
കുട്ടികളുടെ ഗൃഹ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്കും പിടിഎ അംഗങ്ങള്‍ക്കും ഒപ്പം സ്‌കൂള്‍ ജാഗ്രത സമിതി അംഗങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി.
സ്‌കൂളിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്ക് പിന്തുണ നല്‍കുന്നതിനും പൂര്‍വ വിദ്യാര്‍ഥികള്‍, സമീപവാസികള്‍, വ്യാപാരികള്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ വിദ്യാലയവുമായി കൂട്ടിയിണക്കുന്നതിനും ലഹരി ഉള്‍പ്പെടെയുള്ള വിപത്തുകളില്‍ നിന്നും വിദ്യാര്‍ഥികളെയും സ്‌കൂള്‍ പരിസരത്തെയും സംരക്ഷിക്കുന്നതിനും സ്‌കൂള്‍ ജാഗ്രത സമിതി തീരുമാനിച്ചു.
കുട്ടികളുടെ യാത്രാ സംബന്ധമായ പ്രയാസങ്ങളിലും നാഷണല്‍ സര്‍വീസ് സ്‌കീം, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിങ്, ലൈബ്രറി ശാക്തീകരണം, ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍, പൊതു പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാലയവുമായി തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് സ്‌കൂള്‍ ജാഗ്രത സമിതി തീരുമാനിച്ചു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ അജേഷ് പി ആര്‍ സ്വാഗതവും പ്രധാനാധ്യാപിക ഷിംജി ജോര്‍ജ് നന്ദിയും പറഞ്ഞു.പിടിഎ വൈസ് പ്രസിഡന്റ് സലിം, പിടിഎ അംഗങ്ങളായ ഇബ്രാഹിം, സിജി റോജസ്,ഫസീല, ഷഹര്‍ബാന്‍,മനോജ്കുമാര്‍ എന്നിവരും സ്റ്റാഫ് സെക്രട്ടറിമാരായ അജീഷ് കെ എം, നിഷ എന്നിവരും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അടുത്ത ഒരു വര്‍ഷം അക്കാദമിക മുന്നേറ്റം ലക്ഷ്യമാക്കി സ്‌കൂള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.





Leave a Reply