April 16, 2026

എസ്.പി.സി ദിനം ആചരിച്ചു

0
site-psd-32
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.പി.സി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ പതാക ഉയര്‍ത്തി. പി.ടി എ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി എ എസ്.ഐ ടി.എം സഫിയ മുഖ്യ പ്രഭാഷണം നടത്തി. സി.പി ഒ മാരായ ബി. എസ് വരുണ്‍ ,എം എസ് ഷൈജു,കെ. അഫ്‌സല്‍,സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഡോ. ബാവ കെ. പാലുകുന്ന്,റജീന ബക്കര്‍,പി.പി അലി അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു.
പാഥേയം പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *