April 16, 2026

എസ്.പി.സി ദിനാചരണം നടത്തി

0
site-psd-37
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്പി സി ദിനാചരണം നടത്തി.ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെള്ളമുണ്ട പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മിനിമോള്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡണ്ട് പി കെ അമീന്‍ അധ്യക്ഷനായി. വിജിഷ ബി ആര്‍,പി.കെ നൗഷാദ്, ഷീജ.കെ, ശക്തി സജേഷ്, ടി.ശ്രീജ, കെ അബ്ദുല്‍സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിനോദ് ജോസഫ് (എസ് ഐ) ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. ക്വിസ്, ലഹരി വിരുദ്ധ ഫ്ളാഷ് മോബ്, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *