ഡബ്യു.ടി.സി യോഗം ചേര്‍ന്നു
കല്‍പ്പറ്റ:വയനാട്ടിലെ വിവിധ ടൂറിസം സംഘടനകളെ ഏകോപിപ്പിച്ച് രൂപീകരിച്ച വയനാട് ടൂറിസം കലക്ടീവിന്റെ ആദ്യ യോഗം കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ് ഹോട്ടലില്‍ നടന്നു. ജില്ലയിലെ ടൂറിസം മേഖലയില്‍ സഹകരണം, നിയമപരമായ വ്യക്തത, ഏകീകരിത പ്രമോഷന്‍ തുടങ്ങിയ ലക്ഷ്യങ്ങളുമായി വിവിധ സംഘടനകള്‍ ചേര്‍ന്നുള്ള ആദ്യ കൂട്ടായ്മയില്‍ നിരവധി നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായി.
വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍,വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍,ഹോസ്പിറ്റാലിറ്റി അസോസിയേഷന്‍ ഓഫ് ടൂറിസം സ്റ്റേക്ക്ഹോള്‍ഡേഴ്‌സ്, ഓള്‍ കേരള ടൂറിസം അസോസിയേഷന്‍,
നോര്‍ത്ത് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍,വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്,ടൂറിസ്റ്റ് ഗൈഡ്‌സ് അസോസിയേഷന്‍,വയനാട് ഇക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍,വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.





Leave a Reply