ചുരം ബൈപാസ് റോഡിനായി വാഹന ജാഥ സെപ്റ്റംബർ 17ന്
കൽപ്പറ്റ : നിർദിഷ്ട വയനാട് ചുരം ബൈപാസ് റോഡ് (തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട്) യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 17ന് വാഹന ജാഥ നടത്തും. ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 9 മണിക്ക് ബത്തേരിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം 5 മണിക്ക് കോഴിക്കോട് കിഡ്‌സൺ കോർണറിൽ സമാപിക്കും. കൂടുതൽ സംഘടനകളെ ജാഥയിൽ ഉൾപ്പെടുത്താനും ജനപങ്കാളിത്തം ഉറപ്പാക്കാനും കൽപ്പറ്റ വ്യാപാര ഭവനിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ആക്ഷൻ കമ്മിറ്റി കൺവീനർ ടി ആർ ഓ കുട്ടൻ, മൊയ്തു മുട്ടായി, ഇ ഹൈദ്രു, കെ പി സൈതലവി, സജി മണ്ഡലത്തിൽ, ശംസുദ്ധീൻ, നിസാർ ദിൽവെ, പി കെ മജീദ്, വിജു വാച്ചാലിൽ, ശിവദാസൻ, അബ്ദുൾ സലാം അടിവാരം, ഷാജഹാൻ, സുമ പള്ളിപ്രം എന്നിവർ പങ്കെടുത്തു.





Leave a Reply