ചുരത്തിലെ ഗശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുത്തരി ഉത്സവം ആഘോഷിച്ചു.താഗതക്കുരുക്കിന് പരിഹാരം വേണം; വ്യാപാരികൾ ഏകദിന ഉപവാസ സമരം നടത്തി
മാനന്തവാടി: ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുത്തരി ഉത്സവം ആഘോഷിച്ചു. ക്ഷേത്രം മൂപ്പൻ കെ. രാഘവൻ ശേഖരിച്ചുകൊണ്ടുവന്ന നെൽക്കതിർ, ക്ഷേത്രം ശാന്തി കമ്മന വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ കുത്തുവിളക്കിന്റെയും വാദ്യങ്ങളുടെയും അകമ്പടിയോടെ മുഖമണ്ഡപത്തിലെത്തിച്ച് കതിർപൂജ നടത്തി. തുടർന്ന് ഭക്തർക്ക് കതിർ വിതരണം ചെയ്തു. തോറ്റവും അന്നദാനവും നടന്നു.
ചടങ്ങുകളിൽ ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി, എക്സിക്യൂട്ടീവ് ഓഫീസർ കെ. സജിത്ത്, ഇ. പത്മനാഭൻ, ഇ.എം. ശ്രീധരൻ മാസ്റ്റർ, ടി.കെ. അനിൽകുമാർ, കെ. നാരായണൻ നായർ, മാതൃസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.




Leave a Reply