June 18, 2026

ബാണാസുര സാഗര്‍ ഡാമിന്റെ പരിസരത്ത് അനധികൃത കച്ചവടം പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

0
site-psd-109
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാമിന്റെ സ്പില്‍വേയുടെ പരിസരത്ത് അനധികൃതമായി കെഎസ്ഇബിയുടെ സ്ഥലം കയ്യേറി കച്ചവടങ്ങള്‍ നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്.കെഎസ്ഇബിയുടെ സ്ഥലം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് കെഎസ്ഇബിയുടെ സ്ഥലം കയറാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഈ വിഷയം ചൂണ്ടിക്കാട്ടി വൈദ്യുതി വകുപ്പ് മന്ത്രി, കെഎസ്ഇബി ചെയര്‍മാന്‍, ഫെഡറല്‍ ടൂറിസം ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്നതായും യൂത്ത് കോണ്‍ഗ്രസ്.നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *