വെള്ളമുണ്ടയിൽ കർഷക ധർണ ആഗസ്റ്റ് 11ന്
വെള്ളമുണ്ട: വന്യജീവി ശല്യം തടയുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളമുണ്ട പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം ആഗസ്റ്റ് 11ന് വെള്ളമുണ്ട കൃഷിഭവന് മുന്നിൽ ധർണ നടത്തും. തരുവണയിൽ ചേർന്ന സംഘം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.
വന്യജീവി ആക്രമണത്തിൽ നഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുക, നഷ്ടപരിഹാരത്തുക കാലോചിതമായി പരിഷ്കരിക്കുക, കർഷക പെൻഷൻ 10,000 രൂപയായി വർദ്ധിപ്പിക്കുക, രാസവളങ്ങളുടെ വില കുറയ്ക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിക്കുക.
സംഘടനയുടെ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗം മണ്ഡലം പ്രസിഡന്റ് മുതിര മായൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് സി. മമ്മു ഹാജി, മണ്ഡലം ജനറൽ സെക്രട്ടറി കെളോത് സലീം, എ.കെ. ഇബ്രാഹിം, സി. കാദർ ഹാജി, പി.ടി. അഹമ്മദ് ഹാജി, കുറ്റിയൻ മൊയ്ദു, ചൂരിയൻ അഹമ്മദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply