April 16, 2026

കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

0
IMG_20250808_164510
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട് ചീപ്പാട് 18 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് പോത്ത് കിണറ്റിൽ അകപ്പെട്ടത്.

 

വിവരമറിഞ്ഞ് തൊണ്ടർനാട് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. തുടർന്ന്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺകുമാർ സി.യു. കിണറ്റിലിറങ്ങി ഹോസും റോപ്പും ഉപയോഗിച്ച് പോത്തിനെ കെട്ടി. ശേഷം നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *