വ്യാപാരി ദിനം ആഘോഷിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കാവുംമന്ദം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.
രാവിലെ യൂണിറ്റ് പ്രസിഡന്റ് ജോജിൻ ടി. ജോയി ടൗണിൽ പതാക ഉയർത്തി. തുടർന്ന് മധുര വിതരണവും നടത്തി. ദിനാഘോഷത്തിന്റെ ഭാഗമായി തരിയോട് ആയുർവേദ ഡിസ്പെൻസറിയുമായി സഹകരിച്ച് ഒരു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.കെ. മുജീബ് അധ്യക്ഷത വഹിച്ചു. വിൻസി ബിജു, അയ്യൂബ് ബ്ലൂ ലൈൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധ പുലിക്കോട്, വാർഡ് അംഗം സൂന നവീൻ, ജംഷീർ പി.കെ, റെജിലാസ് കെ.എ, ടി.ജെ. മാഴ്സ്, ഡോ. സരസ്വതി, ബിന്ദു സുരേഷ്, ഗഫൂർ ടി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply