തൊണ്ടര്‍നാട് പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങ് പഞ്ചായത്തിന് മുന്നില്‍ ബി.ജെ.പിയുടെ കടുത്ത പ്രതിഷേധം
തൊണ്ടനാട്: തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പനമരം തൊണ്ടര്‍ നാട് പഞ്ചായത്തില്‍ കൊടിയ അഴിമതി. സി.പി.എം ഭരിയ്ക്കുന്ന പഞ്ചായത്തില്‍ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ടര കോടി രൂപയുടെ വന്‍ അഴിമതിയാണ് നടത്തിയിരിയ്ക്കുന്നത്. ഇതിനെതിരെ പഞ്ചായത്ത് യത്ത് ഓഫീസിന് മുന്നില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ സമരം നടന്നു. അഴിമതിക്കാരായ പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കുന്നത് വരെ ബി.ജെ പി സമരം തുടരും എന്ന് സമര പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു.
ബി.ജെ.പി . തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ശിവദാസന്‍ മാസ്റ്റര്‍, സജി ശങ്കര്‍ , പനമരം മണ്ഢലം പ്രസിഡന്റ് ജിതിന്‍ ഭാനു, പഞ്ചായത്ത് ജനറല്‍ സെകട്ടറി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply