ലോക ആദിവാസി ദിനാചരണം സംഘടിപ്പിച്ചു
ബത്തേരി:ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് ലോക ആദിവാസി ദിനാചരണം മടൂര്‍ തേക്കിന്‍ ഊരില്‍ സംഘടിപ്പിച്ചു.ട്രൈബല്‍ പ്രമോട്ടര്‍ ശ്രീമതി അശ്വതി സ്വാഗത പ്രസംഗം നടത്തി. ഡോ അരുണ്‍ ബേബി ഗോത്ര ജനതയും, ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു.സിദ്ധ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.എ ഡി എസ് സിന്ധു, ട്രൈബല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ലോകത്തിലെ തദ്ദേശീയ ജനതയുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നു.ഈ വര്‍ഷത്തെ ലോക ആദിവാസി ദിനത്തിന്റെ പ്രമേയം ‘തദ്ദേശീയ ജനതയും കൃത്രിമബുദ്ധിയും അവകാശങ്ങള്‍ സംരക്ഷിക്കല്‍,ഭാവി രൂപപ്പെടുത്തല്‍’ എന്നതാണ്.





Leave a Reply