June 17, 2026

മിനിസ്റ്റേഡിയവും സ്വാതന്ത്ര്യ സമരസേനാനികളുടെ പേരിൽ സ്മാരകവും നിർമ്മിക്കണം: ജില്ലാ കലക്ടറെ സന്ദർശിച്ച് ജനപ്രതിനിധികൾ

0
WhatsApp Image 2026-06-17 at 6.02.35 PM (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല ഇതിഹാസംവും വീര പഴശ്ശിയുടെ സൈന്യാധിപനുമായിരുന്ന എടച്ചന കുങ്കന്റെ പേരിൽ പുളിഞ്ഞാൽ ടൗണിൽ സ്ഥിതിചെയ്യുന്ന 81 സെന്റ് റവന്യു ഭൂമിയിൽ മിനിസ്റ്റേഡിയവും സ്വാതന്ത്ര്യ സമരസേനാനികളുടെ പേരിൽ സ്മാരകവും നിർമ്മിക്കാനുള്ള പദ്ധതിക്ക് റവന്യു ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികൾ ജില്ലാ കളക്ടർ ഡിആർ മേഘശ്രീയെ സന്ദർശിച്ചു.

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, വൈസ് പ്രസിഡന്റ് സി പി മൊയ്ദീൻ ഹാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ ടി മുഹമ്മദ്‌ ഉനൈസ്, സെക്രട്ടറി കെ കെ രാജേഷ് എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *