സുഹൃത്തുക്കള്‍ നാസറിനെ തിരഞ്ഞു:കണ്ടെത്തിയത് വയനാട് ജില്ലയിലെ ആദ്യ ട്രാന്‍സ്ജണ്ടര്‍ സായ അലിയെ
ബത്തേരി : ബത്തേരി സെന്റ് : മേരിസ് കോളേജിലെ 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റീയൂണിയന് മുന്നോടിയായി സൗഹൃദങ്ങളെ ഒന്നിച്ചു കൊണ്ടുവരാന്‍ നടത്തിയ തിരച്ചില്‍ 95-97 പ്രീ ഡിഗ്രി ബാച്ച് അവരുടെ പഴയ സുഹൃത്തായ നാസറിനെ തിരഞ്ഞു കോളേജ് ഗ്രൂപ്പില്‍ ചേര്‍ക്കാന്‍.
എന്നാല്‍ കണ്ടെത്താന്‍ സാധിച്ചില്ല.കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നാസര്‍ ഗ്രൂപ്പില്‍ ചേര്‍ന്ന് സൗഹൃദങ്ങളോട് സംസാരിക്കാന്‍ തുടങ്ങി.പഴയ നാസറിനെ അല്ല കൂട്ടുകാര്‍ക്ക് അവിടെ കണ്ടെത്താന്‍ സാധിച്ചത്. വയനാട് ജില്ലയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജണ്ടര്‍ വുമണ്‍ സായ അലി ആണ് നാസര്‍ ഇന്ന് എന്ന് അവരുടെ പഴയ ചങ്ങാതി മാരെല്ലാവരും തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തു.സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള വയനാട് ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമാണ് സായ അലി. ബത്തേരി സെന്റ് മേരിസ് കോളേജ് ചങ്ങാതിമാരുടെ മനസ്സില്‍ മൂണ്‍ സ്റ്റാറായി നിലകൊള്ളുന്ന സായയിപ്പോള്‍ തിരൂരില്‍ തന്റെ പ്രവര്‍ത്തന മേഖലകളുമായി മുന്നോട്ടു പോകുന്നു.
വയനാട് കല്‍പ്പറ്റ സ്വദേശിയായ നാസര്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായാണ് ബത്തേരി സെന്റ് മേരിസ് കോളജില്‍ കലാലയ പഠനത്തിന് എത്തുന്നത്.അന്നും തന്നെയുള്ളില്‍ എവിടെയോ ഒരു സ്ത്രീത്വം മറഞ്ഞിരിക്കുന്നതായി നാസറിന് തോന്നിയിരുന്നു. ജീവിതയാത്രയില്‍ അത് തന്റെ എല്ലാ മേഖലയിലും ഉള്ളിലെ സ്ത്രീ ഭാവങ്ങള്‍ കടന്നു വന്നപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് സായ അലിയിലേക്കുള്ള മാറ്റത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു നാസര്‍ .
കലാലയ പഠനം പൂര്‍ത്തിയാക്കിയ സായ അലി നൃത്തത്തിലും പ്രാവീണ്യം നേടി.നൃത്തത്തില്‍ സായ നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം നേടി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിന്ദി അധ്യാപികയായും , നൃത്ത അധ്യാപികയായും ജോലി ചെയ്തു വരുന്നു.ജന്മനാ തന്നെ നമ്മില്‍ അലിഞ്ഞുചേര്‍ന്നൊരു ജന്റര്‍ ഉണ്ടാകുമെന്നും അതിലേക്ക് നമ്മള്‍ കാലക്രമത്തില്‍ എത്തിച്ചേരുമെ ന്നുമാണ് സായയുടെ അഭിപ്രായം.





Leave a Reply