എം.സി ചന്ദ്രൻ ചരമവാർഷികം ആചരിച്ചു
തലപ്പുഴ: സിപിഐഎം മാനന്തവാടി ഏരിയാ കമ്മിറ്റി അംഗവും പികെഎസ് വയനാട് ജില്ലാ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം.സി ചന്ദ്രന്റെ എട്ടാം ചരമ വാർഷികദിനം ആചരിച്ചു. സിപിഐഎം തവിനാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴയിൽ നടന്ന പരിപാടി പാർട്ടി വയനാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.വി സഹദേവൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റി അംഗം അനിഷ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി ടി.കെ പുഷ്പൻ, ഏരിയാ കമ്മിറ്റി അംഗം ടി.കെ അയ്യപ്പൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ആർ വിനോദ് സ്വാഗതവും പി.ജി ഭാസ്കരൻ നന്ദിയും പറഞ്ഞു.





Leave a Reply