ബോണസ്സ് അനുകൂല്യം വര്‍ധിപ്പിച്ചു നല്‍കണം: ബിഎംഎസ്
കല്‍പ്പറ്റ: വയനാട് ജില്ലയിലെ സ്വകാര്യബസ്സുകളില്‍ ബോണസ് ഓണത്തിന് മുമ്പ് വര്‍ധിപ്പിച്ചു നല്‍കണമെന്ന് ബിഎംഎസ് ജില്ല സെക്രട്ടറി സന്തോഷ് കുമാര്‍ കെ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലയില്‍ ഫെയര്‍ വേജസ്സ് നടപ്പിലാക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നൂ. ആയതിനാല്‍ പുതുക്കിയ ഫെയര്‍ വേജസ്സ് ഉടനെ നടപ്പിലാക്കണമെന്നും തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി കളില്‍ അതത് തൊഴിലാളികളെ മാത്രം ഉള്‍പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രൈവറ്റ് ബസ് &ഹെവി മോട്ടോര്‍ സംഘ് ജില്ല പ്രസിഡന്റ് മോഹനന്‍ പുല്‍പ്പള്ളി, കെ.എന്‍ മുരളീധരന്‍, സാബു എന്‍.വി തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply