സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി
മാനന്തവാടി:ജിവിഎച്ച്എസ്എസ് മാനന്തവാടിയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയില്‍ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികള്‍ വോട്ട് ചെയ്തു.നാലു ഡിവിഷനുകളില്‍ എതിരില്ലാതെ ക്ലാസ് ലീഡര്‍ തെരഞ്ഞെടുക്കപ്പെട്ടു.സ്ഥാനാര്‍ത്ഥികള്‍ക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നല്‍കിയും ഒന്നാംപോളിംഗ് ഓഫീസര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒപ്പ് വെപ്പിച്ചും രണ്ടാം പോളിങ് ഓഫീസര്‍ വിരലില്‍ മഷി പുരട്ടിയും മൂന്നാം പോളിംഗ് ഓഫീസര്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍വോട്ട് ചെയ്യിപ്പിച്ചുമാണ് ഇലക്ഷന്‍ നടത്തിയത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കി.പ്രിസൈഡിങ് ഓഫീസറായി നിയമിക്കപ്പെട്ട അധ്യാപകര്‍ ബൂത്തുകളില്‍ഇലക്ഷന് നേതൃത്വം നല്‍കി.രക്ഷാധികാരിയായ ഹെഡ്മാസ്റ്റര്‍ ശ്രീ.സുരേഷ് കുമാറും സാമൂഹ്യശാസ്ത്ര അധ്യാപകരും ലിറ്റില്‍ കൈറ്റ്‌സ് അധ്യാപകരും എസ് ഐ ടി സി അധ്യാപകരും നേതൃത്വം നല്‍കി.





Leave a Reply