October 30, 2026

വിൽപനയ്ക്കായി സൂക്ഷിച്ച 9 ലിറ്റർ വ്യാജമദ്യവുമായി ഒരാൾ അറസ്റ്റിൽ

0
WhatsApp Image 2026-10-30 at 10.28.04 AM
By ന്യൂസ് വയനാട് ബ്യൂറോ

 

മുത്തങ്ങ: വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒൻപത് ലിറ്റർ വ്യാജമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി താലൂക്കിലെ നടവയൽ വില്ലേജിൽ കാര്യംമ്പാതിക്കുന്ന് ഭാഗം തേക്കനാംക്കുന്നേൽ വീട്ടിൽ ജിനിഷ് മാത്യുവിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.

മുത്തങ്ങയിലെ കുമഴി ഭാഗത്ത് ചുക്കാനിക്കുന്നി ഉന്നതിക്ക് സമീപമുള്ള നമ്പറിടാത്ത ഒറ്റമുറിക്കടയിൽ വിൽപനയ്ക്കായി സൂക്ഷിച്ച വ്യാജമദ്യമാണ് പിടികൂടിയത്. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ ചാൾസ് കുട്ടി, കൃഷ്ണൻകുട്ടി, സുരേഷ് വെങ്ങാലിക്കുന്നേൽ, അനീഷ് എ.എസ്., വിനോദ് പി.ആർ., സിവിൽ എക്സൈസ് ഓഫീസർ ധന്വന്ത് കെ.ആർ., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫസീല ടി., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ. എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *