സഹപാഠികള്‍ക്ക് കൈതാങ്ങുമായി പനമരം കുട്ടി പോലീസ്
പനമരം: We learn to Service എന്ന motto sb പൂര്‍ണ്ണ രൂപത്തില്‍ ഉള്‍കൊണ്ടു കൊണ്ട് കുപ്പത്തോട് എല്‍പി സ്‌കൂലിലെ സഹപാഠികള്‍ക്ക് തങ്ങള്‍ ശേഖരിച്ച പഠനോപകരണങ്ങള്‍ സ്‌കൂളിലെത്തി ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചു. വെറും 39 കുട്ടികള്‍ പഠിക്കുന്ന 100 % ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള ഈ സ്‌കൂളിലെ കൂട്ടുകാര്‍ക്ക് തങ്ങളാല്‍ കഴിയുന്ന എന്ത് സഹായമാണ് ചെയ്യുക എന്ന ചര്‍ച്ചയില്‍ നിന്നാണ് പഠനോപകരണങ്ങള്‍ നല്‍കാമെന്ന തീരുമാനത്തിലെത്തി ചേര്‍ന്നത്. ചടങ്ങില്‍ കുപ്പത്തോട് സ്‌കൂളിലെ എച്ച്എം ഗണേഷ് എമ്മിന്ന് പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ കെ ടി പഠനോപകരണങ്ങള്‍ കൈമാറി.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജെയിംസ് കെ,പിടിഎ പ്രസിഡണ്ട് ഇഗമുനീര്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ മാരായ രേഖ കെ,നവാസ് ടി,ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ റഹീം എ എന്നിവര്‍ പങ്കെടുത്തു.





Leave a Reply