ശൈത്യകാല പച്ചക്കറി കൃഷിയുമായി സര്‍വജനയിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍
ബത്തേരി: ശൈത്യകാല പച്ചക്കറി കൃഷിയുമായി ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. തരിശായി കിടന്ന സ്‌കൂള്‍ വളപ്പില്‍ 25 സെന്റ് സ്ഥലത്താണ് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കിയത്. നൂറ് വീതം തക്കാളി, പച്ചമുളക്, വഴുതന, കാബേജ്, കോളിഫ്ലവര്‍ തൈകളാണ് ഇവിടെ നട്ടത്.തുടര്‍ച്ചയായ മഴ കാരണം ഓണത്തിന് കൃഷിയിറക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശൈത്യകാല പച്ചക്കറി കൃഷി ആരംഭിച്ചത്.കാമ്പസിനെ ഒരു ‘ഗ്രീന്‍ കാമ്പസ്’, ‘വെജിറ്റബിള്‍ കാമ്പസ്’ ആക്കി മാറ്റുക എന്ന നഗരസഭയുടെ ലക്ഷ്യവും ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയാണ് കൃഷിക്കാവശ്യമായ സ്ഥലം ഒരുക്കി നല്‍കിയത്.പ്രിന്‍സിപ്പല്‍ പി.എ. അബ്ദുള്‍ നാസര്‍ പച്ചക്കറി തൈ നടീല്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീജന്‍ ടി.കെ., അധ്യാപകരായ സുനിത ഇല്ലത്ത്, സുനില്‍കുമാര്‍ വി.കെ, ഷാനി പി.ജി, വിദ്യാര്‍ത്ഥികളായ ദേവനന്ദ പി. എച്ച് , ശ്രീപ്രിയ എ എച്ച് , ധ്യാന്‍ റിഷിക്ക് വിശ്വന്‍ , മുഹമ്മദ് സിനാന്‍ ഓ പി എന്നിവര്‍ നേതൃത്വം നല്‍കി. വിളവെടുക്കുന്ന പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ച് വിഷരഹിത ഭക്ഷണം എന്ന ലക്ഷ്യവും ഈ ഉദ്യമത്തിലൂടെ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്നു.





Leave a Reply