അന്തർ സംസ്ഥാന യോഗം ചേർന്നു
ദേവാല: ഓണത്തോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കേരള എക്സൈസും തമിഴ്നാട് പോലീസും സംയുക്ത യോഗം ചേർന്നു. മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും അതിർത്തി കടന്നുള്ള വ്യാപനം തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും സഹകരിച്ച് പ്രവർത്തിക്കാൻ യോഗത്തിൽ ധാരണയായി.
ദേവാലയിൽ വെച്ച് നടന്ന യോഗത്തിൽ, കുറ്റവാളികളുടെ വിവരങ്ങൾ കൈമാറാനും സംയുക്ത റെയ്ഡുകൾ നടത്താനും തീരുമാനിച്ചു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ദേവാല DYSP എം.ഒ. ജയബാലൻ, ചേരമ്പാടി സർക്കിൾ ഇൻസ്പെക്ടർ എം. ദുരൈപാണ്ടി, സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്പെക്ടർ എസ്. തിരുഗേശ്വരൻ, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ, കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി, എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.





Leave a Reply