April 28, 2026

തലപ്പുഴയില്‍ വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കണം: ആം ആദ്മി പാര്‍ട്ടി ട്രേഡ് വിംഗ്

0
site-psd-340
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ:സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കാതെ സമൂഹത്തിലെ അവിഭാജ്യ വിഭാഗമായ പാവപെട്ട വ്യാപാരികളുടെ തൊഴിലും,ജീവിതവും പ്രതിസന്ധിയിലാക്കിയ തവിഞ്ഞാല്‍ പഞ്ചായത്ത് നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ ട്രേഡ് വിംഗ് യോഗം പ്രതിഷേധിച്ചു.ആം ആദ്മി പാര്‍ട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് മനോജ്കുമാര്‍ ഉദ്്ഘാടനം ചെയ്തു.എഎപി ട്രേഡ് വിംഗ് പ്രസിഡന്റ് ബേബി ഇല്ലത്ത് അധ്യക്ഷനായി.ലൈസെന്‍സ് പുതുക്കി നല്‍കാത്ത പക്ഷം സമരപരിപാടികളും,ആവശ്യമെങ്കില്‍ നിയമ സഹായവും നല്‍കും.മണ്ഡലം ജോ സെക്രട്ടറി പിപി സുനീര്‍, മുജീബ് റെഹ്‌മാന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ എ, ആന്റണി, പ്രകാശ് കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *