April 16, 2026

വയനാട് ചുരം റോഡ് തകർച്ച:  സംസ്ഥാന സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണം

0
IMG_20250828_201147
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് ജില്ലയിലേക്കുള്ള പ്രധാന പാതയിലെ ചുരം മണ്ണിടിച്ചിലിനെ തുടർന്ന് അനിശ്ചിതമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ് .

ജില്ലയിലെ ജനങ്ങളെയും വിശിഷ്യാ മലബാറിനെയും സാരമായി ബാധിക്കുന്ന പ്രശ്നമായി കണ്ട് സംസ്ഥാന ഗവൺമെന്റ് അടിയന്തിരമായി ഇടപ്പെട്ട് ഈ വിഷയത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് ഇരുപത്തിനാല് മണിക്കൂറോളം തടസപ്പെട്ട വാഹന ഗതാഗതം പുന:സ്ഥാപിച്ച് മണിക്കൂറുകൾക്കുളളിൽ വീണ്ടും അനിശ്ചിതമായി അടച്ച സാഹചര്യം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഓണാവധിക്കാലത്ത് കൂടുതൽ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്ന സീസണിൽ വന്നിരിക്കുന്ന ഗതാഗത നിരോധനം ജില്ലയിലെ ടൂറിസം, വ്യാപാര മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. ഓണം അവധിക്ക് വയനാട്ടിലേക്ക് വരുന്നതിന് തയ്യാറായ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമായ ടൂറിസ്റ്റുകൾ യാത്ര ഉപേക്ഷിച്ചതായാണ് അറിയുന്നത് ഹോട്ടലുകളിലും റിസോർട്ടുകളിലും വന്ന ബുക്കിംഗുകൾ ഒഴിവായി പോവുകയാണ്. വലിയ പ്രതീക്ഷയോടെ സീസണിനെ പ്രതീക്ഷിച്ച വ്യാപാര മേഖലയിലും വലിയ വരുമാന നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്. വയനാട് ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കുന്നതിന് സംസ്ഥാന ഗവൺമെന്റും ഹൈവേ അതോറിറ്റിയും അടിയന്തിരമായി ഇടപ്പെട്ട് പരിഹാരം കാണണം.

നാഷണൽ ഹൈവേ 766 ന്റെ വികസനത്തിൽ ഉൾപ്പെടുത്തി വയനാട് ചുരത്തിന് ബൈപാസ് നിർമ്മിക്കാൻ അടിയന്തര നടപടി ഉണ്ടാവണം. ഇതിനായുള്ള സാധ്യത പഠനം നടത്തി കേന്ദ്ര ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിക്കുകയും ബൈപാസിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും തയ്യാറാവണം. ചുരംബൈപാസ് യാഥാർത്യമാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും ചുരം ബൈപാസ് കർമ്മ സമിതിയും ചേർന്ന് വിവിധസംഘടനകളുടെ സഹകരണത്തോടെ സെപ്റ്റംബർ 16, 17 തിയതികളിൽ സുൽത്താൻ ബത്തേരിയിൽ നിന്നും ആരംഭിച്ച് കോഴിക്കോട് സമാപിക്കുന്ന രീതിയിൽ സമര പ്രചരണ വാഹന ജാഥ നടത്താനും തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോജിൻ.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. ജനൽ . സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, കുഞ്ഞിരായിൻ ഹാജി, ഡോ. മാത്യു തോമസ്, ഇ. ഹൈദ്രൂ, സി.രവീന്ദ്രൻ, സി.വി. വർഗ്ഗീസ്, കെ.ടി. ഇസ്മായിൽ, മത്തായി ആതിര, കമ്പ അബ്ദുള്ള ഹാജി, വി.ഡി ജോസ്, പി.വി. മഹേഷ്, എ.പി.ശിവദാസൻ, സാബു എബ്രാഹം, ശ്രീജ ശിവദാസ്, ഷിബി എൻ. പി, എം.വി. പ്രിമേഷ്, പി.ടി അഷ്റഫ്, സേവ്യർ എൻ.വി, അജിത്ത് പി.വി, വി.കെ. റഫീഖ്, ടി.പി. ഓമനക്കുട്ടൻ, അബ്ദുൾ ഖാദർ, പി.കെ അബ്ദുറഹ്മാൻ, താരിഖ് കടവൻ, ടി.സി. വർഗ്ഗീസ്, എം. മുജീബ്, വി. ഹരിദാസ്, നിസാർദിൽവേ, കുഞ്ഞുമോൻ കാഞ്ചന, അസ്‌ലം ബാവ, കെ. റഫീഖ്, അത്തിലൻ അമ്മദ്, ജോയി സെബാസ്റ്റ്യൻ, അനിൽകുമാർ എൻ.വി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *