പുതിയ കാല്‍വെപ്പായി മൃഗാശുപത്രി വികസന സമിതി പ്രഥമ യോഗം ചേര്‍ന്നു
ചെന്നലോട്: ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും വികസന കാര്യങ്ങളിലും വലിയ പങ്കുവഹിക്കാവുന്ന സംവിധാനമായ ആശുപത്രി വികസന സമിതി തരിയോട് മൃഗാശുപത്രിയില്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് പ്രവര്‍ത്തന മാര്‍ഗരേഖ വിശദീകരിച്ചു. ക്ഷീര, മൃഗസംരക്ഷണ മേഖലകളില്‍ സര്‍ക്കാര്‍ തലത്തിലും തദ്ദേശസ്ഥാപന തലത്തിലും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.പ്രഥമ യോഗത്തില്‍ ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷനായി.സമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും യോഗത്തില്‍ സംബന്ധിച്ചു.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടും വികസന സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധന സമാഹരണ മാര്‍ഗങ്ങളെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം മുഹമ്മദ് ബഷീര്‍, തരിയോട് ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിന്‍സണ്‍, ക്ഷീരസംഘം പ്രസിഡണ്ട് എംടി ജോണ്‍, രാധ മണിയന്‍, എന്‍ സി ചെറിയാന്‍, പി വി ജെയിംസ്, ടി കെ ജയന്‍, എ ഡി ജോണ്‍, രാജു കുന്നത്ത് കാട്ടില്‍, രാമന്‍ മൂട്ടാല, ചന്ദ്രന്‍ കവിത, അച്യുതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെറ്റിനറി സര്‍ജന്‍ ഡോ ശരത് കെ എസ് സ്വാഗതവും ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.





Leave a Reply