പി.ടി. ജനാര്‍ദ്ധനന്‍ മാസ്റ്റര്‍ക്ക് പ്രഥമ ലീഫ് പുരസ്‌ക്കാരം
മാനന്തവാടി: ചൂട്ടക്കടവ് ലീഫ് റസിഡന്‍സ് അസോസിയേഷന്‍ സാമൂഹിക സാംസ്‌ക്കാരിക കായിക പൊതു മണ്ഡലങ്ങളില്‍ മികവുള്ള വ്യക്തിത്വങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്ന പ്രഥമ ലീഫ് പുരസ്‌ക്കാരം പി.ടി. ജനാര്‍ദ്ധനന്‍ മാസ്റ്റര്‍ക്ക് ഇന്ന് സമ്മാനിക്കും. രാഗതരംഗ് മ്യൂസിക്ക് അക്കാദമിയുടെ സ്ഥാപകാംഗവും നിലവിലെ പ്രസിഡണ്ടുമാണ് അദ്ദേഹം.മാനന്തവാടിയുടെ സാംസ്‌ക്കാരിക മേഖലയില്‍ നിറ സാന്നിധ്യമായ ജനാര്‍ദ്ധനന്‍ മാസ്റ്റര്‍ അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ കാവുകുന്ന് നെഹ്റു മെമ്മോറിയല്‍ യൂ പി സ്‌കൂള്‍
എന്നിവിടങ്ങളിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ലൈബ്രറി കൗണ്‍സില്‍, സ്‌കൂള്‍ യുവജനോത്സവം, തലശ്ശേരി ശാരദാ കൃഷ്ണന്‍ , വര്‍ണ്ണക്ഷേത്ര, മഴവില്‍ മനോരമ തുടങ്ങിയ മത്സരങ്ങളില്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.





Leave a Reply