May 14, 2026

കരിയര്‍ ജ്വാല സമന്വയ തൊഴില്‍ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
site-psd-376
By ന്യൂസ് വയനാട് ബ്യൂറോ

മുണ്ടേരി:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക വര്‍ഗ്ഗവികസന വകുപ്പ്, വയോമിത്രം ഹാള്‍ മുണ്ടേരി എന്നിവയുടെ സഹകരണത്തോടെ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ പട്ടിക ജാതി,പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്കായി ‘കരിയര്‍ ജ്വാല സമന്വയ ‘എന്ന പേരില്‍ രജിസ്ട്രേ ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.ജിഷ പി സ്വാഗതം ആശംസിക്കുകയും കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷിബു എം കെ പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.ഉപരിപാഠനസാധ്യതകള്‍,തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം, സംരംഭകത്വ അവബോധം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും സംഘടിപ്പിച്ചു.ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ഷിജോ ജോസഫ് അധ്യക്ഷനായി.രാജലക്ഷ്മി എന്‍.പി ക്ലാസെടുത്തു.്രൈടബല്‍ പ്രമോട്ടര്‍ ശരണ്യ , മുരളി വി തുടങ്ങിയവര്‍ സംസാരിച്ചു, ബിന്ദു പി സി ചടങ്ങിന് നന്ദി അര്‍പ്പിക്കുകയും ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *