April 16, 2026

ചുരം യാത്ര പ്രശ്‌നം പരിഹരിക്കാന്‍ ശാശ്വത പരിഹാരങ്ങള്‍ ഉണ്ടാക്കണം;ഡിസിസി

0
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ജില്ലയെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന യാത്ര മാര്‍ഗങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശാശ്വതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടത്തെണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃ യോഗം ആവശ്യപ്പെട്ടു. വയനാടിന്റെ പ്രധാന കവാടമായ താമരശ്ശേരി ചുരം ഇടിഞ്ഞിട് അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അലംഭാവം വായനാടിനോടുള്ള ചിറ്റമ്മ നയമാണ് പ്രകടമാകുന്നത്. മൂന്ന് ദിവസം വായനാട്ടില്‍ നിന്നും മറ്റു ജില്ലകളിലേക്കുള്ള പ്രധാന മാര്‍ഗ്ഗം അടഞ്ഞുകിടന്നിട്ട് അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം മുന്‍കൈ എടുത്തില്ല.യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ അധ്യക്ഷനായി.

പിപി ആലി,സിപി വര്‍ഗീസ്,കെവി പോക്കര്‍ ഹാജി ,എന്‍കെ വര്‍ഗീസ്, ഒ.വി.അപ്പച്ചന്‍,എംഎ ജോസഫ്,എം വേണുഗോപാല്‍,എന്‍സി കൃഷ്ണ കുമാര്‍,ബിനു തോമസ്,ആര്‍ രാജേഷ് കുമാര്‍,കമ്മന മോഹനന്‍,പിവി ജോര്‍ജ്ജ് ,ഒ ആര്‍ രഘു,ചിന്നമ്മ ജോസ്,എം.യു.ഉലഹന്നാന്‍,ബി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

ചുരം ഉള്‍പ്പെടുന്ന കോഴിക്കോട് ജില്ലയുടെ കലക്ടറോ ദുരന്തനിവാരണ അതോറിറ്റിയോ ചുരത്തില്‍ എത്തുകയോ പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വം നല്‍കുകയോ ചെയ്തില്ല ജില്ലയില്‍ നിന്നുള്ള മന്ത്രി പോലും പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടില്ല. ഇത്തരത്തില്‍ ജില്ലയെ അവഗണിക്കുയും അപമാനിക്കുകയും ചെയുന്ന നിലപാടാണ് സര്‍ക്കാരിന് ഉള്ളത്. നിലവിലെ ചുരം എത്രയും പെട്ടന്ന് പൂര്‍വസ്ഥിതിയില്‍ ഗതാഗത യോഗ്യമാക്കുകയും ചിപ്പിലിത്തോട് – മരുനിലാവ് – തളിപ്പുഴ ചുരം ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതിന് ആവിശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുകയും,കുറ്റ്യാടി ചുരത്തില്‍ നിലനില്‍ക്കുന്ന അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി പരിഹരിക്കുന്നതിനോടോപ്പോം,പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിര്‍മിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *