June 10, 2026

ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഉടന്‍ പിടികൂടണം- അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ

0
IMG_20251217_114934
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ:വയനാട് ജില്ലയിലെ പനമരംകണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പച്ചിലക്കാട് പടിക്കംവയല്‍ പ്രദേശത്തെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ അടിയന്തരമായി പിടികൂടണമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് അദ്ദേഹം കത്ത് നല്‍കി.

ഡിസംബര്‍ 15-ന് രാവിലെ പച്ചിലക്കാട്ടെ വാഴത്തോട്ടത്തിലാണ് കടുവയെ ആദ്യമായി കണ്ടത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ വ്യക്തികളുടെ കാടുമൂടിയ തോട്ടങ്ങളിലേക്ക് കടന്ന കടുവ, മൂന്ന് ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലയിലായി ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. പനമരം പഞ്ചായത്തിലെ 15-ാം വാര്‍ഡായ അരിഞ്ചേര്‍മ്മല പ്രദേശത്തെ ഏക്കറുകണക്കിന് കാടുമൂടിയ തോട്ടങ്ങളിലാണ് നിലവില്‍ കടുവ ഉള്ളതെന്നാണ് വിവരം. ഈ പ്രദേശത്തുനിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണു വനമേഖല സ്ഥിതി ചെയ്യുന്നത്.

കടുവ ഇറങ്ങിയിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ഇതുവരെ പിടികൂടാന്‍ സാധിക്കാത്തത് പ്രദേശവാസികളുടെ ഭീതിയും ആശങ്കയും വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. വനപാലകസംഘം മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും, ജനവാസ മേഖലയില്‍ ഉണ്ടാകുന്ന ഈ വൈകിപ്പിക്കല്‍ മനുഷ്യജീവന് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നതാണെന്നും, സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെയുള്ള ആളുകള്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണു പ്രദേശത്ത് നിലവിലുള്ളത്. അടുത്ത കാലത്തായി വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്ന സംഭവങ്ങള്‍ ജില്ലയില്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണെന്നും, നിലവില്‍ ഒരു പ്രദേശം മുഴുവന്‍ കടുത്ത ഭീതിയിലാണെന്നും എം.എല്‍.എ പറഞ്ഞു.

മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി കടുവയെ അടിയന്തരമായി പിടികൂടുകയോ പൂര്‍ണ്ണമായ നിയന്ത്രണത്തിലാക്കുകയോ ചെയ്യുന്നതിനുള്ള ദൃതഗതിയിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, പ്രദേശത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്നും എം.എല്‍.എ മന്ത്രിയോട് കത്ത് നല്‍കുകയും, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടും, സൗത്ത് വയനാട് ഡി.എഫ്.ഒ യോടും വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *