ലഹരിക്കെതിരെ മിനി മാരത്തോണും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു
നടവയൽ: നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മിനി മാരത്തോണും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. സ്കൂൾ അധ്യാപകനും കായികതാരവുമായ ജോസ് മാത്യു ഫ്ലാഗ് ഓഫ് ചെയ്ത മാരത്തോണിന് നടവയൽ ടൗണിൽ ഊഷ്മളമായ സ്വീകരണം ലഭിച്ചു.പി.ടി.എ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ വിൻസന്റ് ചേരവേലിൽ ഓട്ടക്കാരെ പുഷ്പഹാരം അണിയിച്ച് സ്വീകരിക്കുകയും മുഖ്യസന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ലഹരിക്കെതിരെ പ്രതിരോധം തീർത്തുകൊണ്ട് നടവയൽ ടൗണിൽ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് മനുഷ്യച്ചങ്ങല തീർക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയോടെ പരിപാടികൾ സമാപിക്കുകയും ചെയ്തു.





Leave a Reply