ബാലതാരം ഡാവിയക്ക് സിപിഐഎം ആദരം
പയ്യമ്പള്ളി: തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട ഡാവിയ മേരി ബെന്നിനെ സിപിഐഎം പയ്യമ്പള്ളി ലോക്കൽ കമ്മിറ്റി ആദരിച്ചു. പയ്യമ്പള്ളി കറുത്തേടത്ത് ബെന്നിസൺ ചലഞ്ചറിന്റെയും ബിസ്മി ബെന്നിസൻ്റെയും മകളാണ് ഡാവിയ. സഹോദരൻ ഡ്വയ്ൻ ബെൻ കുര്യനും സിനിമകളിൽ സജീവമാണ്. ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം സണ്ണി ജോർജ്, ജോയൽ ജോസഫ്, പി.വി സുരേന്ദ്രൻ, സി.സുരേഷ് കുമാർ, കെ. അഖിൽ എന്നിവർ പങ്കെടുത്തു.





Leave a Reply