May 23, 2026

കൽപ്പറ്റയിൽ സജീവമായി ആം ആദ്മി പാർട്ടി

0
IMG_20260404_094548
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ പ്രബല മുന്നണികൾക്കൊപ്പം ആം ആദ്മി പാർട്ടി സ്ഥാനാർഥി റഫീക്ക് സി എ യും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാണ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കി രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ. വയനാടിൻ്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ നാളിത് വരെ മാറി മാറി ഭരിച്ച മുന്നണികളിൽ വിശ്വാസം നഷ്ടപ്പെട്ട പൊതു സമൂഹം ഇത്തവണ ആം ആദ്മി പാർട്ടിക്കൊപ്പം നിൽക്കും എന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ചുരം ബദൽ പാതകൾ, വന്യമൃഗ ശല്യം, ആരോഗ്യ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ, സംരംഭ തൊഴിൽ മേഖലകളിലെ പ്രതിസന്ധി, ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിൽ വന്ന പ്രശ്നങ്ങൾ തുടങ്ങി അടിസ്ഥാനപരമായ വിഷയങ്ങൾ ഏറ്റെടുത്ത് കൊണ്ടാണ് പാർട്ടി പ്രചാരണം നടത്തുന്നത്. നാലര പതിറ്റാണ്ട് വയനാടൻ ജനതയെ അവഗണിച്ചവർക്കെതിരെ പൊതുജനം വിധി എഴുതും എന്ന് മണ്ഡലം സെക്രട്ടറി സൽമാൻ എൻ റിപ്പൺ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *