May 1, 2026

വയനാട് മെഡിക്കല്‍ കോളജിനെ ആധുനികവത്കരിക്കും; പ്രകടനപത്രികയുമായി യു ഡി എഫ്

0
IMG_20260406_204850
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജിനെ അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജായി ഉയര്‍ത്തുമെന്ന് യു ഡി എഫ് ഭാരവാഹികള്‍ പ്രകടനപത്രികാ പ്രകാശന ചടങ്ങില്‍ അറിയിച്ചു. നിലവില്‍ മെഡിക്കല്‍ കോളജ് വെറും ‘മടക്കല്‍ കോളജ്’ ആയി മാറിയിരിക്കുകയാണെന്നും സാധാരണ രോഗികളെ പോലും ചികിത്സ നല്‍കാതെ റഫര്‍ ചെയ്യുന്ന അവസ്ഥയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സോഷ്യല്‍മീഡിയയില്‍ മന്ത്രിക്ക് പ്രതിരോധം ഒരുക്കുന്ന സഹായിക്ക് പോലും മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നത് പത്തുവര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തിന്റെ പരാജയത്തിന് ഉദാഹരണമാണെന്നും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസസൗകര്യം ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നല്ലൂര്‍നാട് അര്‍ബുദ ചികിത്സാ സംവിധാനം വിപുലപ്പെടുത്തുന്നതിനൊപ്പം പൊതുജനാരോഗ്യകേന്ദ്രങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് 24 മണിക്കൂറും സേവനം ഉറപ്പാക്കും.

 

കര്‍ഷകര്‍ക്ക് കൃഷിനാശത്തിന് ലഭിക്കാനുള്ള 150 കോടി രൂപ വിതരണം ചെയ്യാനും കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിനും കയറ്റുമതിക്കും പ്രത്യേക നടപടി സ്വീകരിക്കും. വാഴകൃഷിക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിനൊപ്പം സഹകരണമേഖലയില്‍ കാലിത്തീറ്റ ഫാക്ടറി സ്ഥാപിച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. വന്യമൃഗശല്യം നേരിടാന്‍ പ്രത്യേക ട്രൈബ്യൂണലും നഷ്ടപരിഹാര പാക്കേജും നടപ്പിലാക്കും. കൂടാതെ, മക്കിമലയിലെ കെട്ടിടത്തില്‍ കലിംഗ മോഡല്‍ വയനാട് യൂണിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. ചടങ്ങില്‍ പൊന്നണ്ണ എം എല്‍ എ, അഡ്വ. ടി ജെ ഐസക്, എച്ച് ബി പ്രദീപ് മാസ്റ്റര്‍, പി കെ ജയലക്ഷ്മി, അഡ്വ. എന്‍ കെ വര്‍ഗീസ്, പടയന്‍ മുഹമ്മദ്, ടി മൊയ്തു, എം ജി ബിജു, എ എം നിശാന്ത്, കൊച്ചി ഹമീദ്, അഡ്വ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *