April 30, 2026

ശേഷിക്കുന്നത് രണ്ട് മണിക്കൂർ; വയനാട്ടിൽ 60 പിന്നിട്ട് പോളിം​ഗ് ശതമാനം

0
WhatsApp Image 2026-04-09 at 4.31.21 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പോളിം​ഗ് അവസാനിക്കാൻ രണ്ട് മണിക്കൂർ ശേഷിക്കെ ജില്ലയിൽ കനത്ത പോളിം​ഗ് തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോ​ഗിക കണക്ക് പ്രകാരം വെെകീട്ട് മൂന്ന് മണിവരെ ജില്ലയിൽ രേഖപ്പെടുത്തിയത് 61.43 ശതമാനം. കനത്ത ചൂടിലും ആവേശം ചോരാതെ വോട്ടർമാർ പോളിം​ഗ് ബൂത്തിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് രാവിലെ മുതൽ ദൃശ്യമാകുന്നത്.

നിലവിൽ കൽപ്പറ്റയിൽ 62.23, മാനന്തവാടിയിൽ 61.68, സുൽത്താൻബത്തേരിയിൽ 60.44 എന്നിങ്ങനെയാണ് വോട്ടിം​ഗ് ശതമാനം. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പ്രായഭേദമന്യേ എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോ​ഗിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാ​ഗമാകുന്നതാണ് വോട്ടിം​ഗ് ശതമാനം സൂചിപ്പിക്കുന്നത്.

രാവിലെ ഏഴ് മണിമുതലാണ് പോളിം​ഗ് ആരംഭിച്ചത്. വെെകീട്ട് ആറ് മണിവരെയാണ് പോളിം​ഗ് നടക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *