വോട്ട് മുഖ്യം; കല്ല്യാണത്തിന് പിന്നാലെ ബൂത്തിലെത്തി വോട്ട് ചെയ്ത് നവവധു
കൽപ്പറ്റ: ജീവിതത്തിലെ പ്രധാന ദിനത്തിലും ജനാധിപത്യപ്രക്രിയയുടെ ഭാഗമായി ചിരാൽ സ്വദേശിനി ഫാസില. വിവാഹശേഷം ചീരാലിലെ 248-ാംപോളിംഗ് ബൂത്തിലെത്തിയാണ് ഫാസില തന്റെ വോട്ട് രേഖപ്പെടുത്തിയത്. ചീരാൽ പൂവത്തിങ്കൽ അൽത്താഫ്-ലൈല ദമ്പതികളുടെ മകളാണ് ഫാസില. വരനും ബന്ധുക്കൾക്കുമൊപ്പമെത്തിയാണ് ഫാസില വോട്ട് രേഖപ്പെടുത്തിയത്.
വിവാഹത്തിന് മുന്നേ പോളിംഗ് ബൂത്തിലെത്തി വോട്ട് രെഖപ്പെടുത്തിയിരുന്നു കല്യാണപ്പെണ്ണ്. മേപ്പാട് സ്വദേശി അഖില ആൻ്റണി മൈക്കിളാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർവോട്ട് രേഖപ്പെടുത്തിയത്. വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നേ എത്തിയാണ് അഖില വോട്ട് ചെയ്തത്.





Leave a Reply