April 16, 2026

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: നൂറുമേനി വിജയവുമായി കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ

0
IMG_20260416_172657
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച് കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 89 വിദ്യാർത്ഥികളും ഉന്നത വിജയം നേടിയപ്പോൾ, 99.4 ശതമാനം മാർക്കോടെ എമിൽ റോസ് എൽ, 99 ശതമാനം മാർക്കോടെ ഏയ്മി സാറ ബാബു എന്നിവർ യഥാക്രമം ജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സ്കൂളിന്റെ അഭിമാനമായി മാറി. സ്കൂളിലെ 47 കുട്ടികൾ 90 ശതമാനത്തിന് മുകളിലും 43 കുട്ടികൾ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടിയിട്ടുണ്ട്. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *