സി.ബി.എസ്.ഇ പത്താം ക്ലാസ്സ്: കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂളിന് വീണ്ടും നൂറുമേനി വിജയം
കൽപ്പറ്റ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ പതിനഞ്ചാം തവണയും 100% വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 45 വിദ്യാർത്ഥികളിൽ 17 പേർ ഡിസ്റ്റിൻക്ഷനും, 26 പേർ ഫസ്റ്റ് ക്ലാസും നേടി.
നാലു വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചു. ഐറാ ഫാത്തിമ കെ.സി 95.2 ശതമാനം മാർക്ക് നേടി സ്കൂളിലെ ടോപ്പർ ആയി. ലൈബ ഫാത്തിമ (93%), ഷഹിൻഷാ സഹൽ.എം (91.8%), ഹനാൻ ബിൻത് ഹാരിഫ് കെ.പി (91%) മാർക്ക് നേടി. ജനറൽ സയൻസിൽ ഒരാൾക്കും അറബിക്കിൽ രണ്ടുപേർക്കും 100% മാർക്ക് ലഭിച്ചു.
വിജയികളെ സ്കൂൾ മാനേജ്മെന്റും പി.ടി.എ യും അധ്യാപകരും അഭിനന്ദിച്ചു.
യോഗത്തിൽ എം.സി.എഫ് പ്രസിഡന്റ് ഡോ.ജമാലുദ്ധീൻ ഫാറൂഖി, മാനേജർ ഡോ.മുസ്തഫ ഫാറൂഖി, പ്രിൻസിപ്പൽ ഡോ.എൻ.പി ലത, പി.ടി.എ പ്രസിഡന്റ് കെ.പി ശംസുദ്ധീൻ എന്നിവർ സംബന്ധിച്ചു.





Leave a Reply