ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: വിമുക്തി മിഷന്റെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസും കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ടി.ടി.ഇയിലെ വിദ്യാർത്ഥികളും സംയുക്തമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനം നടത്തി. ‘പ്രഗതി 2026’ സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി നടന്ന പരിപാടി കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി. ചടങ്ങിൽ ബോധവൽക്കരണ സന്ദേശം നൽകി. സെന്റ് വിൻസെന്റ് കോളനി ടി.ടി.ഇ പ്രിൻസിപ്പൽ സിസ്റ്റർ ഉദയ മുഖ്യസന്ദേശം നൽകിയ പരിപാടിയിൽ പത്തോളം എക്സൈസ് ഉദ്യോഗസ്ഥരും മുപ്പത്തിയഞ്ചോളം വിദ്യാർത്ഥികളും പങ്കെടുത്തു. ശുചീകരണത്തിന് പിന്നാലെ വ്യൂ പോയിന്റിലെത്തിയ സന്ദർശകർക്കായി ലഹരിവിരുദ്ധ ആശയങ്ങൾ മുൻനിർത്തി വിദ്യാർത്ഥികൾ കൾച്ചറൽ പ്രോഗ്രാമും സംഘടിപ്പിച്ചു. വ്യൂ പോയിന്റിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച ശേഷം കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ സഹായത്തോടെ ഹരിതകർമ്മ സേനയ്ക്ക് കൈമാറി.





Leave a Reply