April 18, 2026

തോൽപ്പെട്ടിയിൽ കാറിന്റെ രഹസ്യ അറയിൽ കടത്തിയ 90 ഗ്രാമോളം മെത്തംഫിറ്റാമിനുമായി മൂന്ന് പേർ പിടിയിൽ

0
IMG_20260418_111812
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പതിനാറാം നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 88.141 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അലിയുൾ താഹിർ (29), സൈഫുദ്ദീൻ വി.പി (35), കണ്ണൂർ സ്വദേശി സഫനിദ് എം (32) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ദിലീപ് എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.എൽ 25 ജെ 0063 നമ്പർ ഹ്യുണ്ടായ് ക്രെറ്റ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. ബാംഗ്ലൂരിൽ തുണിക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വൻതോതിൽ വാങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അലിയുൾ താഹിർ എന്ന് എക്‌സൈസ് അറിയിച്ചു. ഇയാൾക്കെതിരെ മുൻപും സമാനമായ കേസുകൾ നിലവിലുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അജയൻ കെ, പ്രിവെന്റീവ് ഓഫീസർ ചാൾസ്കുട്ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ മാനുവൽ ജിംസൺ ടി.പി, രാജേഷ് എം.ജി, ചന്ദ്രൻ പി.കെ, അനില പി.സി, ഷിംജിത് പി എന്നിവർ പങ്കെടുത്തു. കേസിലെ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ പ്രതികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ആർ.എൻ. ബൈജു അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *