April 20, 2026

കാലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
WhatsApp Image 2026-04-20 at 2.28.58 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : മാരകമയക്കുമരുന്നായ എം ഡി എം എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ. താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക്‌ (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച്‌ ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കല്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

ഇയാളിൽ നിന്നും 40 ഗ്രാമോളം (സിപ് ലോക്ക് കവറുകൾ അടക്കം) എം.ഡി.എം.എ യാണ് പിടിച്ചെടുത്തത്. ഇരു കാലുകളിലും ടേപ്പ് ചെയ്ത നിലയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *