April 22, 2026

മീനങ്ങാടിയിൽ കടുവ ഭീതി: ഡ്രോൺ പരിശോധന നടത്തി

0
IMG_20260422_124042
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഒരപ്പ്, അരിമുള ഭാഗങ്ങളിൽ കടുവ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വനംവകുപ്പും പോലീസും സംയുക്തമായി ഡ്രോൺ പരിശോധന നടത്തി. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് കെ.പി. അബ്ദുൽ ഗഫൂർ, കൽപ്പറ്റ ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. രഞ്ജിത്ത്, മീനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സന്തോഷ്, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവൻ, പനമരം ബ്ലോക്ക് മെമ്പർ ബിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ വിശദമായ തിരച്ചിലിൽ ഈ ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *